ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തുമണി മുതൽ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റിൽ രജിസ്്ട്രേഷൻ ആരംഭിക്കും. kvsonlineadmission.kvs.gov.in സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏപ്രിൽ 19 വരെയാണ് അപേക്ഷ സ്വീകരിക്കുക. തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ താത്കാലിക പട്ടിക ഏപ്രിൽ 23ന് പ്രസിദ്ധീകരിക്കും. പിന്നീടും സീറ്റുകൾ ഒഴിവ് വന്നാൽ ഏപ്രിൽ 30, മെയ് അഞ്ച് തീയതികളിൽ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടും മൂന്നും പട്ടിക പുറത്തുവിടും. കൂടുതൽ വിവരങ്ങൾക്ക് kvsonlineadmission.kvs.gov.in സന്ദർശിക്കുക

രണ്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഏപ്രിൽ എട്ടുമുതൽ 15 വരെയാണ്.