നെയ്റോബി: തങ്ങൾക്ക് ലൈം​ഗിക ബന്ധത്തിന് അവസരം ലഭിക്കണമെന്ന ആവശ്യവുമായി വനിതാ തടവുകാർ. കെനിയയിലെ ജയിലുകളിൽ കഴിയുന്ന സ്ത്രീകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരിക്കുന്നത്. തങ്ങളുടെ കാമുകന്മാരും ഭർത്താക്കന്മാരും ജീവിത പങ്കാളികളും ജയിലിൽ സന്ദർശനത്തിനെത്തുമ്പോൾ ലൈം​ഗിക ബന്ധത്തിനുള്ള അവസരം ഒരുക്കണമെന്നാണ് ഇവരു‌ടെ ആവശ്യം.

ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾക്ക് വിധിക്കപ്പെട്ട സ്‌ത്രീകളാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. വർഷങ്ങളായി ജയിലിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജീവിത പങ്കാളികളും കാമുകന്മാരും സന്ദർശിക്കാൻ എത്തുമ്പോൾ അവർക്കൊപ്പം ചെലവഴിക്കാൻ പ്രത്യേകമായി സമയവും സാഹചര്യവും അനുവദിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം.

കെനിയയിലെ സ്ത്രീ തടവുകാരെ ജയിലിൽ സന്ദർശിക്കാനെത്തുന്ന ഇണകളുമായി ലൈംഗിക ബന്ധം ആസ്വദിക്കുന്നതിൽ നിന്ന് തടയുന്ന നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. തടവുകാർ 2014 മുതൽ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവിലെ നിയമങ്ങൾ അവരുടെ സന്ദർശിക്കുന്ന പങ്കാളിക്കും ബന്ധുക്കൾക്കും വളരെ പരിമിതമായ സമയം മാത്രമേ അനുവദിക്കൂ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കാമുകന്മാർ സന്ദർശിക്കാൻ വരുമ്പോൾ ജയിലിൽ ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്ന വനിത തടവുകാരുടെ ആവശ്യം വാർത്തകളിൽ നിറയുകയാണ്. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളും വാർത്ത ഏറ്റെടുത്തതായാണ് വിവരം. തടവുകാരുടെ ആവശ്യത്തെ അനുകൂലിച്ചും തള്ളിയും നിരവധി പേർ രംഗത്തുവന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതാണ് തിരിച്ചടിയാകുന്നത്.

അതേസമയം, വനിത തടവുകാരുടെ ആവശ്യത്തിൽ പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ആവശ്യം ഉന്നയിച്ച് തടവുകാർ സർക്കാരിന് കത്ത് കൈമാറിയെന്നാണ് വിദേശ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജയിലിൽ കഴിയുന്ന ഒരു സ്‌ത്രീയുടെ വക്‌താവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന ഞങ്ങൾക്ക് കാമുകന്മാർക്കൊപ്പം കിടക്ക പങ്കിടാൻ സമയം നൽകണമെന്നാണ് ആവശ്യം. തടവുകാരുടെ ആവശ്യം സർക്കാർ തള്ളിക്കളയുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സർക്കാരിനോട് ആവശ്യം ഉന്നയിച്ചത് വളരെക്കുറച്ച് തടവുകാർ മാത്രമാണെന്നാണ് വിവരം. രാജ്യത്തെ ഭൂരിഭാഗം തടവുകാരുടെ അഭിപ്രായമില്ല ഇത്. അതേസമയം, ഏത് ജയിലിൽ നിന്നുള്ള വനിത തടവുകാരാണ് സർക്കാരിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.