ചെന്നൈ: സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഒ പൗലോസ് പതാക ഉയർത്തി. ജനറൽ കൺവീനർ ടി എച്ച് പ്രതീക്ഷ് കുമാർ പൂക്കളമത്സരവും സംഗീത സംവിധായകൻ രാജമണി കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. സി.ടി.എം.എ. പ്രസിഡന്റ് എം.എ. സലീം, പി.എൻ. രവി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. ജനറൽ സെക്രട്ടറി എൻ.കെ. വിജയൻ വിദ്യാക്ഷേത്രം സ്‌കൂൾ ചെയർമാൻ എ.എം. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ഡബ്ല്യു.എ. സോഷ്യൽ സർവീസ് അവാർഡ് മുൻ സെക്രട്ടറി എം. കിട്ടുവിനും ദക്ഷിണ സെക്രട്ടറി എസ്.എസ്. പിള്ളയ്ക്കും നൽകി. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി. കെ. രാമനാഥൻ, രാജൻ ബാബു, മഹേഷ് ഡി. ആര്യനാട്, കെ.ആർ. പ്രഭാകരൻ, സുരേഷ് ബാബു മാങ്ങാട്, സി. കൃഷ്ണൻ, പി.വി. കുഞ്ഞിരാമൻ, കെ. മുരളി, പി. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ. പ്രസാദ് നന്ദി പറഞ്ഞു.