ബംഗളൂരു: ബംഗളൂരു കേരളസമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവാതിര മത്സരം ഒക്ടോബർ രണ്ടിനു നടക്കും. കേരളസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മത്സരം ഇന്ദിരാനഗർ 5വേ മെയിൻ 9വേ ക്രോസിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിലാണു സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരം ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ലതാ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വനിതാവിഭാഗം ചെയർപേഴ്‌സൺ ശാന്തകുമാരി അധ്യക്ഷത വഹിക്കും.

ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിനു 15,000 രൂപയും റോളിങ് ട്രോഫിയും രണ്ടാം സമ്മാനം 10,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 5,000 രൂപയും ട്രോഫിയും അഞ്ചു ടീമുകൾക്കു പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. ഒരു ടീമിൽപരമാവധി 10പേർക്കുപങ്കെടുക്കാം. തിരുവാതിരയ്ക്കുവായ്പാട്ട് അനുവദിക്കും. സമയപരിധി 10 മിനിറ്റായിരിക്കും.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നു വനിതാവിഭാഗം ചെയർപേഴ്‌സൺ ശാന്തകുമാരി, കൺവീനർ സുമതിതങ്കപ്പൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9741157538, 9741612677, 9740273347.