തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കം സർക്കാർ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തയ്യാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ തുടർ നടപടികളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഓഫ് ലൈനായി പരീക്ഷ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ േകരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കംപ്യൂട്ടറും ഇന്റർനെറ്റും പല വിദ്യാർത്ഥികൾക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താനാകില്ലെന്നും കേരളം കോടതിയെ അറിയിച്ചു.