തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. യ്ക്ക് വിജയം. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളിൽ എസ്.എഫ്.ഐ. വിജയിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളിൽ 15-ൽ 14 എണ്ണവും സ്റ്റുഡന്റ്‌സ് കൗൺസിലിൽ പത്തിൽ പത്തും അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എഫ്.ഐ. അറിയിച്ചു. പത്തംഗ സെനറ്റിൽ ഒൻപത് അംഗങ്ങളും വിജയിച്ചതായും എസ്.എഫ്.ഐ. അറിയിച്ചു. ഒരു സീറ്റിൽ കെ.എസ്.യു. വിജയിച്ചു.

സർവകലാശാല യൂണിയൻ ചെയർപേഴ്സണായി അനിലാരാജ്(ടി.കെ.എം.എം.കോളേജ് നങ്ങ്യാർ കുളങ്ങര), വൈസ് ചെയർപേഴ്സൺമാരായി ഐയിഷാ ബാബു(കൊല്ലം എസ്.എൻ.കോളേജ്), ദൃശ്യമോൾ ടി.കെ.(പന്തളം കോളേജ്), ശ്രുതി പി.വി.(ഇക്‌ബാൽ ട്രെയിനിങ് കോളേജ്) എന്നിവ രെയും ജനറൽ സെക്രട്ടറിയായി നകുൽ ജയചന്ദ്രൻ (ഗവ. സംസ്‌കൃത കോളേജ് തിരുവന ന്തപുരം), ജോയിന്റ് സെക്രട്ടറിമാരായി അരവിന്ദ് രാജ്(ബിഷപ്പ് മൂർ കോളേജ് , മാവേലിക്കര), മുഹമ്മദ് റഫീഖ് (സെന്റ് സിറിൾസ് കോളേജ് അടൂർ) എന്നിവരെയും തിരഞ്ഞെടുത്തു.

കേരള സർവകലാശാല സെനറ്റിലേക്ക് അലീന അമൽ(സി.എസ്‌ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്), അൽ ആനന്ദ് പി.(കേരള ലോ അക്കാഡമി), അനന്തു എ.(എസ്.എൻ. കോളേജ്, കൊല്ലം), അനന്തു എസ്. പൊച്ചയിൽ(കേരള ലോ അക്കാഡമി), ആര്യാ പ്രസാദ്(കെ.എസ്‌പി.എം. ഡി.ബി. കോളേജ്, ശാസ്താംകോട്ട), ചന്ദു എ.എല്.(യൂണിവേഴ്സിറ്റി കോളേജ്), നൗഫൽ എൻ.(കാര്യവട്ടം ക്യാമ്പസ്), റിയാസ് വഹാബ് (കാര്യവട്ടം ക്യാമ്പസ്), സച്ചു എസ്.നായർ (ഗവ. ലോ കോളേജ്) എന്നീ എസ്.എഫ്.ഐ. പ്രതിനിധികളും കേരള ലോ അക്കാഡമി അഞ്ചാം വർഷ നിയമവിദ്യാർത്ഥി ജോയൽ ജോൺ ജോസഫും(കെ.എസ്.യു.) തിരഞ്ഞെടുക്കപ്പെട്ടു.


സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് കെ.എസ്.യു.

സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപിച്ച് കെ.എസ്.യു. പ്രവർത്തകർ കേരള യൂണി വേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധിച്ചു. കെ.എസ്.യു.വിന്റെ ചെയർമാൻ സ്ഥാനാർത്ഥി യെപോലും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് എത്തിയ രണ്ട് പെൺകുട്ടി കളെ എസ്.എഫ്.ഐ.ക്കാർ എ.കെ.ജി. സെന്ററിൽ തടഞ്ഞുവെച്ചെന്നും കെ.എസ്.യു. ആരോപി ച്ചു.

കള്ളവോട്ടുകൾ ചെയ്ത എസ്.എഫ്.ഐ. കൗൺസിലർമാർക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാറെ കാണുന്നതിനായി യൂണിവേഴ്സിറ്റിക്കു ള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീ സ് അറസ്റ്റുചെയ്ത് നീക്കി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, വൈസ് പ്രസിഡന്റ്മാരായ വി.പി.അബ്ദുൽ റഷീദ്, റിങ്കു, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്‌പ്പാടി, സംസ്ഥാന ഭാരവാഹികളായ, നബീൽ നൗഷാദ്, ബാഹുൽ കൃഷ്ണ, ഫാദർ ആദർശ് ഭാർഗവൻ ആദർശ്, അൻഷാദ്, ആശിഷ് അജയ്, പ്രതുൽ, അരുൺ എസ്.കെ., ഗോപു, കൃഷ്ണകാന്ത് തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.