തിരുവനന്തപുരം: കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സർവകലാശാല വ്യക്തമാക്കി.

അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിങ് പരീക്ഷ പിഎസ്‌സി മാറ്റിവച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാൽ നാളെ നടക്കുന്ന പിഎസ്‌സി അഭിമുഖങ്ങൾക്ക് മാറ്റമില്ല.