തൃപ്പുണിത്തറ: കൊച്ചി രാജകുടുംബത്തിലെ ഇളയ തമ്പുരാൻ തൃപ്പൂണിത്തുറ പാലസ് നമ്പർ 17 ൽ കേരള വർമ തമ്പുരാൻ അന്തരിച്ചു.96 വയസ്സായിരുന്നു. റിട്ട. വിജയാ ബാങ്ക് മാനേജരാണ്.

70 വർഷം മുമ്പ് തൃപ്പൂണിത്തുറയിൽ പൂജാ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ പന്ത് നേരിട്ട ഓപ്പണിങ് ബാറ്റ്സ്മാനാണ് കേരള വർമ തമ്പുരാൻ.ക്രിക്കറ്റ് കോച്ച് പി.ബാലചന്ദ്രന്റെ അച്ഛനാണ്.

ഭാര്യ: പാലിയത്ത് രാധക്കുഞ്ഞമ്മ, മറ്റു മക്കൾ: മാലതി, മരുമക്കൾ: രാമചന്ദ്രൻ ,ഗീത. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തൃപ്പൂണിത്തുറയിൽ കൊച്ചി രാജകുടുംബം ശ്മശാനത്തിൽ.

കേരള വർമ കേളപ്പൻ തമ്പുരാന്റെ നിര്യാണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.