തിരുവനന്തപുരം: ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകളുടെ പ്രായവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നത് പൊലീസിന്റെ ഉത്തരവാദിത്തമല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. യുവതികളുടെ ശബരിമല ദർശനത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി

ശബരിമലയിൽ എത്തുന്നവർക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.