ഹൂസ്റ്റൺ: ബെൻഡ് കൗണ്ടി ജഡ്ജിയായി മലയാളി ചുമതലയേറ്റു. കൗണ്ടിയിലെ ഭരണപരമായ കാര്യങ്ങളെല്ലാം തീർപ്പുകൽപ്പിക്കുന്ന ഓഫീസാണിത്. മലയാളിയായ കെ.പി. ജോർജ് (53) നവംബറിൽനടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രതിനിധിയായ റോബർട്ട് ഹെബർട്ടിനെ തോൽപ്പിച്ച് വിജയിയായത്.

കൗണ്ടിയിലെ ഭരണപരമായ കാര്യങ്ങളെല്ലാം തീർപ്പുകൽപ്പിക്കുന്ന ഓഫീസാണിത്. നവംബറിൽനടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രതിനിധിയായ റോബർട്ട് ഹെബർട്ടിനെ തോൽപ്പിച്ചാണ് ഡെമോക്രാറ്റിന്റെ ജോർജ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി പദവിയിലെത്തിയത്.

പത്തനംതിട്ട കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ കുടുംബാംഗമാണ് കെ.പി. ജോർജ്. ബിരുദപഠനത്തിനുശേഷം മുംബൈയിലേക്ക് ചേക്കേറി. തുടർന്ന് ഗൾഫിലെത്തി. 1993-ൽ ന്യൂയോർക്കിൽ കുടിയേറി. അവിടെ ധനകാര്യസ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. തുടർന്ന് ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലേക്ക് താമസം മാറ്റി.

ചരിത്രനിമിഷമാണ് തനിക്കിതെന്നും സാമൂഹിക ഇടപെടലിനാണ് മുൻഗണന നൽകുകയെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. ഏറ്റവുമധികം ഇന്ത്യൻവംശജർ താമസിക്കുന്ന സ്ഥലമാണ് ഫോർട്ട് ബെൻഡ് കൗണ്ടി.