മസ്‌കറ്റ്: ഒമാനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് ചെറുവത്തൂർ കൈതക്കാട് സ്വദേശി അബ്ദുൽ റസാഖ്(54) സലാലയിലാണ് മരിച്ചത്. തുംറൈത്തിലെ സ്വകാര്യ കമ്പനിയിൽ കുക്കായിരുന്നു ഇദ്ദേഹം. പത്തുവർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നസീമ, മക്കൾ: റിയാസ്, നവാസ്, നസീബ്.