മസച്ചുസെറ്റ്സ് : മലയാളിയായ എട്ടുവയസുള്ള കൊച്ചുമിടുക്കി ഇനയയുടെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി ഗോ ഫണ്ട് മീ വഴി ഫണ്ട് സമാഹരികുന്നു

അമേരിക്കയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മൊയ്തീൻ പുത്തഞ്ചിറയുടെ കൊച്ചു മകളും
യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിൽ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈമത്ത് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ഡിറ്റക്ടീവുമായ മനിഷിന്റെ പുത്രിയുമാണ് ഇനയ.

ജനിച്ചപ്പോൾ തന്നെ ഒരു കിഡ്നിക്കു പ്രവർത്തന ശേഷി കുറവായിരുന്നു. അപ്പോൾ മുതൽ ഇനിയ ഒരു പോരാളിയായിരുന്നു.ഒരു വർഷത്തിനകം കിഡ്നി മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ വിധി. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് ആ കുഞ്ഞു പോരാളി എട്ടു വയസ് വരെ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോയി.

മസച്ചുസെറ്റ്സിൽ സ്ഥിരതാമസമാക്കിയതിനാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെയും കിഡ്നി രോഗ സ്പെഷലിസ്റ്റുകളുടെയും സേവനം ഇനയക്ക് ലഭിച്ച്ത് ഭാഗ്യമായി. ബോസ്റ്റൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എൻഡ് സ്റ്റേജ് റെനൽ ഡിസീസ് പ്രൊഗ്രാമിൽ ഇനയക്കു പരിചരണം ലഭിച്ചു. കിഡ്നി തരാറിലായ കുട്ടികൾക്കുള്ള പ്രോഗ്രാമാണിത്.

എട്ടു വർഷത്തിനിടയിൽ ഇനയയിൽ പരീക്ഷിക്കാത്ത ടെസ്റ്റുകളില്ല, മരുന്നുകളില്ല. നിരന്തരമുള്ള ചികിൽസയിലും ഇനയ കരുത്തയായി നിന്നു. കുടുംബത്തിന്റെ ആഹ്ലാദമായി മാറി.

കിഡ്നി മാറ്റി വയക്കണമെന്ന് കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നു. എന്ന് വേണമെന്നതു മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. വളരും തോറും ട്രാൻസ്പ്ലാന്റ് നടത്താനുള്ള സമയം കുറയുന്നു. എങ്കിലും 2022 ആദ്യം വരെ ഇങ്ങനെ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഡോകടർമാർ.

പ്രതീക്ഷക്കു വിരുദ്ധമായി ഈ മാസം 16 ആയപ്പോഴേക്കും സ്ഥിതി മാറി. കിഡ്നി പ്രവർത്തന രഹിതമാകുന്നതായി കണ്ടു. തുടർന്ന് ഈ മാസം 26-നു കുട്ടിയെ ബോസ്റ്റൺ ചിൾഡ്രൻസ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തു. പ്രവർത്തന രഹിതമായ കിഡ്നിക്കു പകരം ഡയാലിസ് ആരംഭിച്ചു. കിഡ്നി മാറ്റി വയ്ക്കും വരെ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം.

പിതാവ് മനിഷ് കിഡ്നി നല്കാൻ സന്നദ്ധനായി മുന്നോട്ടു വന്നു. ഇതേ വരെയുള്ള പരിശോധനയിൽ പിതാവിന്റെ കിഡ്നി അനുയോജ്യമാണ്. എങ്കിലും ഇനിയും ടെസ്റ്റുകൾ വേണം.

ഡയാലിസിസും കിഡ്നി മാറ്റി വയ്ക്കലും മാത്രമാണ് ഇനയയെ രക്ഷിക്കാനുള്ള പോംവഴികൾ. വൈകാതെ തന്നെ കിഡ്നി മാറ്റിവയ്ക്കാൻ കഴിയുമെന്ന് കുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നു.

ഡയാലിസിസും കിഡ്നി മാറ്റി വയ്ക്കലും ഏറെ ചെലവുള്ള കാര്യങ്ങളാണ്. പിതാവിന് ജോലിയിൽ നിന്ന് കുറേക്കാലം മാറി നിൽക്കേണ്ടി വരും. മാതാവ് വീട്ടമ്മയാണ്. ഈ സാഹചര്യത്തിലാണു സഹപ്രവർത്തകർ തന്നെ മുൻ കൈ എടുത്ത് തുക സമാഹരിക്കുന്നത്. മനിഷിന്റെ സഹപ്രവർത്തകൻ ജോൺ ഹബാർഡ് ആണ് ഇതിന്റെ സംഘാടകൻ. മുഴുവൻ തുകയും ഇനയയുടെ മെഡിക്കൽ ചെലവുകൾക്കും തുടർന്നുള്ള പരിചരണത്തിനും ചെലവഴിക്കും.

ഈ കുഞ്ഞോമന ആരോഗ്യം വീണ്ടെടുക്കുന്നതിനും നോർമ്മലായി വളരുന്നതിനും കഴിയുന്ന സഹായങ്ങൾ അഭ്യർത്ഥിക്കുന്നു.

പത്രപ്രവർത്തകനും എഴുത്തുകാരനുമായ മൊയ്തീൻ പുത്തഞ്ചിറയുടെ കൊച്ചു മകളാണ് ഇനയ.

പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അഭ്യർത്ഥന

https://www.facebook.com/WeymouthPolicePatrol/posts/4544944722188294

ഗോ ഫണ്ട് മീ: https://www.gofundme.com/f/8-yr-old-inayas-kidney-transplant?utm_medium=copy_link&utm_source=customer&utm_campaign=p_lico+share-sheet