ഫഹാഹീൽ: കേരള ഇസ്ലാമിക് ഗ്രൂപ് (കെ. ഐ. ജി) ഫഹാഹീൽ ഏരിയ പ്രൊഫ . കെ എസ് രാമകൃഷ്ണറാവു രചിച്ച 'മുഹമ്മദ് മഹാനായ പ്രവാചകൻ' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ഓപ്പൺ ബുക്ക് പരീക്ഷയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജോസഫ് ഇ വി ഒന്നാം സമ്മാനം കരസ്ഥമാക്കി.

ഗോപേഷ് അത്തോടി, റോസമ്മ ജോസഫ് എന്നിവർ രണ്ടാം സമ്മാനവും , സുരേഷ് ടി കുര്യൻ , രമേശ് നമ്പ്യാർ, സുനിൽ കുമാർ എന്നിവർ മൂന്നാം സമ്മാനവും നേടി. നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു . ഓൺലൈൻ വഴിയും അല്ലാതെയും നടന്ന മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. സഹോദര സമുദായങ്ങൾക്ക് പ്രവാചകനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്.

ഞാൻ അറിഞ്ഞ പ്രവാചകൻ എന്ന പേരിൽ ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കെ ഐ ജി ഈസ്റ്റ് മേഖല എക്‌സിക്യൂട്ടീവ് അംഗം നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കവിയും ഗാന രചയിതാവുമായ സുനിൽ കുമാർ മേഴത്തൂർ, പ്രവാസി എഴുത്തുകാരനും സൗഹൃദവേദി ഫഹാഹീൽ എക്‌സിക്യൂട്ടീവ് സംഗവുമായ പ്രേമൻ ഇല്ലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

െ്രഷറിൻ മാത്യു, ദിന ചന്ദ്രൻ, മോനിക്കുട്ടൻ, ജോസഫ് ഇ.വി, ബാബു രാജൻ എന്നിവർ താൻ പഠിച്ച പ്രവാചകനെകുറിച്ച് അവരുടെ അനുഭവങ്ങൾ സദസ്യരുമായി പങ്കുവെച്ചു. ഫഹാഹീൽ ഏരിയ വൈസ് പ്രെസിഡന്റ് നൗഫൽ കെ.പി. അധ്യക്ഷത വഹിച്ചു. ഖിറാഅത് അബ്ദുൽ റഹ്മാൻ. ഗഫൂർ എം.കെ തൃത്താല സ്വാഗതവും , സെക്രട്ടറി റഹീം കെ.വി നന്ദിയും പറഞ്ഞു.