സിയോൾ: ലോക പ്രശസ്ത ചലച്ചിത്ര സംവിധായകൻ കിം കി ഡുക്കിന്റെ മരണത്തിന് ഇടയാക്കിയത് ജന്മനാടായായ ദക്ഷിണ കൊറിയയിൽനിന്ന് ഒളിച്ചു താമസക്കാനുള്ള ശ്രമമാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ. ലോക മെമ്പാടുനിന്നും അംഗീകാരങ്ങൾ നിരവധിയുണ്ടാവുമ്പോളും കൊറിയയിൽ അദ്ദേഹത്തിന് വിമർശകർ ഏറെയായിരുന്നു. ജന്മനാടിനെ സെക്‌സിന്റെയും വയലൻസിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു, ആദ്യകാലത്ത് കിമ്മിനുനേരെ ഉയർന്നിരുന്നത്. എന്നാൽ യുവ തലമമുറ ഇത് തള്ളിക്കളയുകയായിരുന്നു. ലോകത്തിൽ എവിടെ പോയാലും നിങ്ങൾ കിമ്മിന്റെ നാട്ടുകാർ ആണെന്ന് ചോദിക്കുന്നത് തങ്ങൾക്ക് അഭിമാനം ആണെന്നാണ് ചെറുപ്പക്കാർ പറയഞ്ഞിരുന്നത്്. അങ്ങനെ 2010നുശേഷമാണ് ജന്മനാട്ടിൽ കിം അംഗീകരിക്കപ്പെടുന്നത്.

പക്ഷേ 2017ൽ അദ്ദേഹത്തെ ഉലച്ചുകളയുന്ന ഒരു സംഭവം ഉണ്ടായി. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ച രണ്ടു നടിമാർ ലൈഗിക പീഡന ആരോപണം ഉന്നയിച്ചു. ഇതിൽ ഒന്ന് കേസുമായി. എന്നാൽ ഉഭയ സമ്മത പ്രകാരമല്ലാതെ ആരുമായും തനിക്ക് ലൈംഗിക ബന്ധം ഉണ്ടായിട്ടില്ല എന്നായിരുന്നു കിമ്മിന്റെ നിലപാട്. പക്ഷേ ഇത് പൊടിപ്പും തൊങ്ങലും വെച്ച് ദക്ഷിണ കൊറിയൻ ടാബ്ലോയിഡുകൾ വലിയ വർത്തയാക്കി. അതോടെയാണ് കിം തന്റെ ജന്മാനാടിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. 2017ന് ശേഷം അദ്ദേഹം കൊറിയയിലെ ഒരു പൊതു ചടങ്ങുകളിലും മുഖം കാണിച്ചിരുന്നില്ല.

പാപ്പരാസികളെ ഭയക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു ഇടം എന്ന നിലയിലാണ്, അദ്ദേഹം ബാൾട്ടിക്ക് രാജ്യമായ ലാത്‌വിയിലേക്ക് പോകുന്നത്. ലാറ്റ്‌വിയയിൽ വസ്തു വാങ്ങാൻ വേണ്ട റസിഡൻസി സർട്ടിഫിക്കറ്റിനുവേണ്ടി നവംബർ 20 നാണ് അദ്ദേഹം എത്തിയത്. റിഗയ്ക്ക് അടുത്ത് ജുമാലയിലെ കടലോര വിശ്രമകേന്ദ്രത്തിലാണ് വീട് വാങ്ങാൻ തീരുമാനിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച കൂടിക്കാഴ്ചകൾക്ക് എത്താതിരുന്നതോടെ സഹപ്രവർത്തകർ അദ്ദേഹത്തെ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പക്ഷേ ലാറ്റ്‌വിയയിലെ കർശനമായ സ്വകാര്യതാ നിയമങ്ങൾ തിരച്ചിലിന് തടസ്സമായി. വെള്ളിയാഴ്ച അർധരാത്രിയോടെ അദ്ദേഹം ഒരു ആശുപത്രിയിൽ കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് മരണമടയുകയായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ പറയുന്നത്.

കോവിഡിനെ കുറിച്ച് പലരും മുന്നറിയിപ്പ് നൽകിയിട്ടും കിം അത് കാര്യമായി എടുത്തില്ല എന്നാണ് പറയുന്നത്. മാത്രമല്ല എഴുത്തിന്റെ ആവശ്യത്തിനും മറ്റുമായി അദ്ദേഹത്തെ കാണാതാവുന്നത് പുതിയ കാര്യവും ആയിരുന്നില്ല. നിരന്തരമായ മാനസിക വൈചിത്ര്യങ്ങൾ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു അദ്ദേഹം പലപ്പോഴും കുന്നിൽ മുകളിലും, കടൽത്തീരത്തുമൊക്കെ അജ്ഞാത വാസം നയിക്കാറുണ്ട്. പക്ഷേ ഈ കോവിഡ് കാലം അദ്ദേഹത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കയായിരുന്നു.

മലയാളികളുടെയും ആരാധനാപാത്രമാണ് കിം കി ഡുക്ക്. സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സമ്മർ അടക്കമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കേരളത്തിൽ തരംഗം തീർത്തിരുന്നു. 2013ൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു. അന്ന് അദ്ദേഹം റോഡിലറിങ്ങി നടന്നപ്പോൾ പോലും വൻ ജനാവലിയായിരുന്നു തടിച്ചു കൂടിയിരുന്നത്.

കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകത.സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർറ ആൻ് സ്പ്രിങ് (2003), വൈൽഡ് ആനിമൽസ് (1996) ബ്രിഡ്കേജ് ഇൻ (1998) റിയൽ ഫിക്ഷൻ (2000) ദെ ഐസ്?ൽ (2000) അഡ്രസ് അൺനോൺ (2001) ബാഡ് ഗയ് (2001) ദി കോസ്റ്റ് ഗാർഡ് (2002) ദി ബോ (2005) ബ്രീത്ത് (2007) ഡ്രീം (2008) പിയാത്ത (2012) മോബിയസ് (2013) തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.