കോ​​ട്ട​​യം: പാലായിൽ കെ എം മാണിയുടെ പൂർണകായ പ്രതിമ വരുന്നു. അ​​ര​​നൂ​​റ്റാ​​ണ്ടി​​ല​​ധി​​കം പാ​​ലാ​​യെ നിയമസഭയിൽ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​ കെ.​​എം. മാ​​ണി​​യു​​ടെ പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റ​​ത്തെ ന​​ഗ​​ര​​സ​​ഭാ സ്ഥ​​ല​​ത്താ​​ണ് പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​ന്ന​​ത്. നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ 24 നു ​​വൈ​​ക​​ന്നേ​​രം അ​​ഞ്ചി​​ന് പ്ര​​തി​​മ നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും. യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ​​യും കെ.​​എം. മാ​​ണി ഫൗ​​ണ്ടേ​​ഷ​​ന്റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​ന്ന​​ത്.

8.50 അ​​ടി ഉ​​യ​​ര​​മു​​ള്ള പ്ര​​തി​​മ സി​​മ​ൻറി​​ലും മാ​​ർ​​ബി​​ൾ പൊ​​ടി​​യി​​ലു​​മാ​​ണ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കെ.​​എം. മാ​​ണി പൊ​​തു​​വേ​​ദി​​യി​​ലെ​​ത്തി​​യി​​രു​​ന്ന വെ​​ള്ള മു​​ണ്ടും ജു​​ബ​​യും വേ​​ഷ​​ത്തി​​ലാ​​ണ് പ്ര​​തി​​മ​​യു​​ടെ​​യും നി​​ർ​​മാ​​ണം. 24ന് ​​ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പൊ​​തു പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടൊ​​പ്പം കെ.​​എം. മാ​​ണി​​യു​​ടെ കു​​ടും​​ബാ​​ംഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കും. കെ.​​എം. മാ​​ണി​​യോ​​ടു​​ള്ള ആ​​ദ​​ര​​വ് പ്ര​​ക​​ടി​​പ്പി​​ച്ചാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​ന്ന​​തെ​​ന്നു യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻറ് സാ​​ജ​​ൻ തൊ​​ടു​​ക​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു കു​​ന്നേ​​പ​​റ​​ന്പി​​ലും പ​​റ​​ഞ്ഞു. കെ.​​എം. ​മാ​​ണി​​ക്ക് സ്മാ​​ര​​ക മ​​ന്ദി​​രം നി​​ർ​​മി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ൽ അ​​ഞ്ചു കോ​​ടി രൂ​​പ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ നീ​​ക്കി​​വ​ച്ചി​​രു​​ന്നു.

ജ​​ന​​മ​​ന​​സു​​ക​​ളി​​ൽ എ​​ന്നും ഓ​​ർ​​മ​യാ​​യി നി​​ൽ​​ക്കു​​ന്ന കെ.​​എം. മാ​​ണി​​യു​​ടെ പ്ര​​തി​​മ അ​​ദ്ദേ​​ഹ​​ത്തോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി പാ​​ലാ ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ന​​ഗ​​ര​സ​​ഭ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് പ്ര​​തി​​മ​​യു​​ടെ നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.അടിമാലി സ്വദേശിക ളായ ഷിജോ ജോൺ, ലൈജു ജയിംസ് എന്നീ ശിൽപികൾ ചേർന്നാണ് പ്രതിമ നിർമ്മിച്ചത്.

പാലായിൽ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് കെ.എം.മാണി കടന്ന് വരുന്നത് 1965 ലാണ്. അന്നു മുതൽ മാണിയുടെ മരണം വരെയും പാലായ്ക്ക് മാണിയല്ലാതെ മറ്റൊരു നാഥനില്ലായിരുന്നു. രാഷ്ട്രീയത്തിലെ ഉയർച്ചതാഴ്‌ച്ചകളിലും പാല മാണിക്കൊപ്പം നിന്നു. 1975ലെ അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയായി തുടങ്ങിയ മാണി ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായ വ്യക്തി, ഏറ്റവും കൂടുതൽ തവണ മന്തിയായി സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്നീ റെക്കോഡുകൾക്കും ഉടമയാണ്

1977-ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായ മാണി 80-ൽ വീണ്ടും ധനമന്ത്രിയായി, ഒപ്പം നിയമവകുപ്പിന്റെ അധികചുമതലയും. 86ൽ കൃഷിവകുപ്പും 87ൽ ജലസേചനവകുപ്പും നിയമവകുപ്പും മാണി കൈകാര്യം ചെയ്തു. അതേവർഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ജലസേചനവകുപ്പിന് പകരം റവന്യൂവകുപ്പ് അദ്ദേഹത്തിന് ലഭിച്ചു. 1991 ലും 2001ലും റവന്യൂ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതല മാണിക്കായിരുന്നു.

2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും റവന്യു മന്ത്രി. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വീണ്ടും ധനകാര്യമന്ത്രി. ആകെ 13 ബജറ്റുകൾ അവതരിപ്പിച്ചു. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വർഷക്കാലം മന്ത്രിയായി പ്രവർത്തിച്ച മാണിയുടെ പേര് 1979 ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേട്ടെങ്കിലും നറുക്ക് വീണത് സി.എച്ച്.മുഹമ്മദ് കോയക്കായിരുന്നു. അഭിഭാഷകൻ കൂടിയായ കെ.എം.മാണി 12 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.