കോഴിക്കോട്; ജമാഅത്തെ ഇസ്ലാമി ഇപ്പോൾ ഒരു മതേതര സംഘടനയാണെന്നും മതരാഷ്ട്ര വാദമെന്ന അവരുടെ പഴയ ആശയങ്ങൾ ഇപ്പോൾ അവർക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡണ്ടുമായ കെ മുരളീധരൻ എംപി പറഞ്ഞു.

മതരാഷ്ട്ര വാദമെന്ന ആശയം ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടായിരുന്നപ്പോൾ അവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് മാർക്സിസ്റ്റ് പാർട്ടിയാണ്. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്ലാമി മതേതര ചേരിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര സർക്കാർ ഉണ്ടാകണമെന്നാണ് അവർ ആഗ്രഹിച്ചത്. മതരാഷ്്ട്രവാദമെന്ന അവരുടെ പഴയ ആശയം അവർ ഉപേക്ഷിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർപാർട്ടിയുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചത്.

അത് യുഡിഎഫിന് ഗുണം ചെയ്യു. തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കിയാൽ അത് പാർട്ടി പ്രവർത്തകർ അംഗീകരിക്കണം. അല്ലാത്തവർക്കെതിരെ നടപടിയെടുക്കും. അത് സ്വാഭാവികമാണെന്നും മുക്കത്ത് വെൽഫയർപാർട്ടി സഖ്യത്തെ എതിർത്തതിന് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളെ പാർ്ട്ടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.