ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ ട്രെയിനിൽ കത്തിയാക്രമണം. റെഗൻസ്ബർഗിനും ന്യൂറംബർഗിനും ഇടയിൽ വച്ചുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.