കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി മെട്രോയുടെ സമയക്രമം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്.

ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ മാത്രമേ സർവീസ് ഉണ്ടാകുകയുള്ളു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ ക്രമീകരണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.