കൊച്ചി: സ്റ്റേഷനുകളിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാമെന്ന ഓഫറുമായി കൊച്ചി മെട്രോ. മെട്രോ സർവീസ് തുടങ്ങിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഓഫർ. ജൂൺ 1 മുതൽ 20 വരെ എല്ലാ സ്റ്റേഷനുകളിലും സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. പരിപാടികൾക്ക് മെട്രോ സ്റ്റേഷനുകളിൽ തയ്യാറാക്കിയ വേദികൾ സൗജന്യമായി ലഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

നേരത്തേ, വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതി നൽകിയതായി മെട്രോ അധികൃതർ അറിയിച്ചിരുന്നു. നിശ്ചിത സമയത്തിന് നിശ്ചിത തുക ഈടാക്കി മുൻകൂട്ടി അനുമതി വേണം ഷൂട്ട് ചെയ്യാൻ. മാത്രമല്ല, ജൂൺ ഒന്നിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര സൗജന്യമാക്കിയതായും കൊച്ചി മെട്രോ അറിയിച്ചിരുന്നു.