കൊച്ചി: കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവർത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സർവീസ് ആരംഭിക്കാൻ മെട്രോ അധികൃതർ സംസ്ഥാന സർക്കാരിനോട് അനുമതി തേടയിരുന്നു. ഒരുമാസംമുമ്പ് ലോക്ക്ഡൗണിനെ തുടർന്നാണ് മെട്രോ സർവീസ് നിർത്തിയത്.

കോവിഡ് കാലത്തിനുമുമ്പ് മെട്രോയിൽ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങി. മെട്രോ സർവീസ് നിലച്ചതോടെ ഫീഡർ സർവീസുകളും നിലച്ചിരുന്നു. സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.