കൊല്ലം: കൊല്ലം ബൈപാസിൽ നാളെ ടോൾ പിരിവ് തുടങ്ങും. നാളെ മുതൽ ടോൾ പിരിവ് തുടങ്ങുമെന്ന് കാട്ടി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു.

നാളെ രാവിലെ മുതൽ ജോലിക്കെത്താൻ പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ടോൾ പിരിക്കാനുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് നീട്ടി വച്ചത്.