കൊല്ലം: കൊല്ലം ജില്ലയിൽ വീണ്ടും കോവിഡ് ആശങ്ക. നിലമേലിൽ ശവസംസ്‌കാരത്തിൽ പങ്കെടുത്ത 13പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 കൊല്ലം ജില്ലക്കാർക്കും ഒരു തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആൺകുട്ടികളുടെ ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറു കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ കുട്ടികളെയും നിരീക്ഷണത്തിലാക്കി. നീണ്ടകര ഫിഷിങ് ഹാർബറിലെ ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആര്യങ്കാവ് പഞ്ചായത്ത് ഓഫീസ് അടച്ചു. ജില്ലയിൽ കഴിഞ്ഞദിവസം 48പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 45പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.