കണ്ണൂർ: കൂത്തുപറമ്പ് വലിയവെളിച്ചത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാർ തീയാളുന്നത് കണ്ടു വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീപിടിച്ച വാൻ അണച്ചത്. അപ്പോഴെക്കും വാഹനവും അതിനകത്തുണ്ടായിരുന്നയാളും പൂർണമായും കത്തിയിരുന്നു.

ഓമ്നിവാനിൽ വന്ന യുവാവ് വാഹനമടക്കം സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പൊലിസിന്റെ പ്രാഥമിക സൂചന. എന്നാൽ മരിച്ചത് ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല. വലിയവെളിച്ചത്തെ ചെങ്കൽ ക്വാറിയിലാണ് സംഭവം. കല്ലെടുത്ത് തീർന്നതിനാൽ കഴിഞ്ഞ കുറെക്കാലമായി ഉപക്ഷേിച്ചിരിക്കുകയായിരുന്നു ക്വാറി. എന്നാൽ മരിച്ചത് ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു കൂത്തുപറമ്പ് പൊലിസ് പറഞ്ഞു. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.