പുതുപ്പള്ളി: പൂണെ റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട നാലു പെൺകുട്ടികൾക്ക് ഇന്ന് അമ്മയും അച്ഛനുമുണ്ട്. കോട്ടയം പുതുപ്പള്ളി സ്വദേശികളാണ് അവർ. 2019 ൽ മുംബൈയിലേക്കുള്ള യാത്രയിലാണ് തോമസും നീനയും നാലു പെൺകുട്ടികളെ കണ്ടെത്തുന്നത്. യാത്രയ്ക്കിടെ അവർ പുണെ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷന്റെ മൂലയിൽ തന്റെ മൂന്ന് അനിയത്തിമാരെയും ചേർത്തു പിടിച്ചിരിക്കുന്ന ആറു വയസ്സുകാരിയെ കണ്ട തോമസിനും നീനയ്ക്കും അവരിൽ നിന്നു കണ്ണെടുക്കാനായില്ല.

അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളാണ് ആ നാലുപേരും എന്നറിഞ്ഞതോടെ തോമസും നീനയും അവർക്ക് മാതാപിതാക്കളായി. അവരെ പുതുപ്പള്ളിയിലെ വീട്ടിലേക്കു കൂട്ടി. ഇക്കുറി ഓണം ആഘോഷിക്കുമ്പോൾ പുതുപ്പള്ളിയിലെ വീട്ടിലും പൊന്നോണം പൊടിപൊടിച്ചു.
എയ്‌റയ്ക്കും (9) ഇരട്ടക്കുട്ടികളായ ആൻഡ്രിയയ്ക്കും എലയ്‌നും (8) അലക്‌സാൻഡ്രിയയ്ക്കും (6) പേരേപ്പറമ്പിൽ വീട്ടിൽ ഇതു മൂന്നാം ഓണമാണ് ആഘോഷിച്ചത്.

നാലു പേരെയും ദത്തെടുത്ത നടപടി പൂർത്തിയായ ശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു ഇത്തവണത്തേത്. കോട്ടയം മെഡിക്കൽ കോളജിലെ പിആർഒയായ തോതാമസിനും നീനയ്ക്കും പിന്നീട് ഒരു കുഞ്ഞ് ജനിച്ചെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഈ നാൽവർ സംഘത്തിന്റെ ചിരി കാണുമ്പോൾ ഇരുവരും ആ സങ്കടം മറക്കും.

2019ലാണ് ഇരുവർക്കും ഈ നാലുപേരെയും കിട്ടുന്നത്, കോട്ടയം പുതുപ്പള്ളി സ്വദേശികളായ ഇരുവരും 2019ൽ മുംബൈ യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാൽ അവർക്ക് യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല തുടർന്ന് ഇരുവരും പൂണെ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു,പൂണെയിൽ ചെന്ന ശേഷം അവിടന്ന് മുംബൈ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയാൻ ആണ് തീരുമാനിച്ചിരുന്നത്

അങ്ങനെ അവർ പൂണെ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു, അടുത്ത ട്രെയിനിന് വേണ്ടി തോമസും നീനയും പൂണെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ ആണ് ഇരുവരുടെയും ശ്രെധ ഈ നാല് കുട്ടികളിൽ പതിയുന്നത്, റെയിൽവേ സ്റ്റേഷന്റെ മൂലയിൽ മൂന്ന് കുട്ടികളെയും ചേർത്ത് പിടിച്ച് കൊണ്ട് ഇരിക്കുന്ന ഒരു പെൺകുട്ടി, ആ കുട്ടികളുടെ ഇരുപ്പിൽ പന്തികേട് തോന്നിയ തോമസ് അവരുടെ അടുത്ത് പോയി സംസാരിച്ച് കാര്യം തിരക്കുകയായിരുന്നു, ആ സമയം ആണ് അദ്ദേഹം അറിയുന്നത് നാല് ദിവസം മുംബ് അവരുടെ അച്ഛനും അമ്മയും ആ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്നുള്ള സത്യമായിരുന്നു.

എന്നാൽ അവരോട് സംസാരിച്ച് ചുരുങ്ങിയ സമയത്ത് തന്നെ ഇരുവർക്കും ആ കുട്ടികളോട് സ്‌നേഹവും വാത്സല്യവും അനുഭവപ്പെടുകയായിരുന്നു, തുടർന്ന് അവരെ വളർത്താം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു, തോമസിന്റെ ആഗ്രഹത്തെ നീനയും ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്, അതോടെ ഇരുവരും മുംബൈയിലേക്കുള്ള യാത്ര വേണ്ടന്ന് തീരുമാനിക്കുകയാണ് ചെയ്തത്, അതിന് ശേഷം ആ നാല് കുട്ടികളെയും കൊണ്ട് പൂനയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ അവിടത്തെ പൊലീസ് സ്റ്റേഷനിൽ പോവുകയായിരുന്നു, തുടർന്ന് നിയമനടി പൂർത്തിയാക്കി ഒരു മാസത്തേക്ക് കുട്ടികളെ താൽകാലികമായി ഇരുവരോടൊപ്പം അയക്കുകയായിരുന്നു.

എന്നാൽ നാട്ടിൽ എത്തിയപ്പോൾ ചില ബന്ധുക്കൾ ഇരുവർക്കും എതിരെ തിരിയുകയായിരുന്നു തുടർന്ന് തോമസും നീനയും ഒരു വാടക വീടെടുത്ത് അങ്ങോട്ട് താമസം മാറി, തുടർന്ന് നാലു പേരെയും ദത്ത് എടുക്കാൻ ഒള്ള നടപടിക്രമങ്ങൾ പൂർത്തിയായി, കഴിഞ്ഞ ജൂലൈയിൽ ഇരുവർക്കും വനിതാ ശിശു വികസന മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയായിരുന്നു.