ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തും. തിങ്കളാഴ്ചയാണ് കേരളത്തിലെത്തുക. പ്രതിരോധ നടപടികൾ മന്ത്രി നേരിട്ട് വിലയിരുത്തും.

രാജ്യത്ത് ദിനംപ്രതി കുടുതൽ രോഗികൾ ഉള്ളത് സംസ്ഥാനത്താണ്. റംസാന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. നിയന്ത്രണങ്ങൾ തുടരുമ്പോഴും സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലധികമാണ്.

സംസ്ഥാനത്ത് ഇന്ന് 20,452 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ഒരുലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ. മലപ്പുറം ജില്ലയിലാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.