തിരുവനന്തപുരം: കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും ഇടപാട് രംഗത്ത് മിന്നുന്ന പ്രകടന വുമായി പൊതുമേഖല സ്ഥാപനം.കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാഡ് നാവിഗേഷൻ കോർപ്പറേഷ നാണ് 20 കോടിക്കുമേൽ രൂപയുടെ ഇടപാടുകൾ ഈ സാമ്പത്തിക വർഷത്തിൽ ഇതിനോടകം പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തക വർഷത്തിൽ ഒരു കോടിക്കടുത്ത് ലാഭമുണ്ടാ ക്കിയ സ്ഥാപനം ഈ സാമ്പത്തീക വർഷം മൂന്നൂപാദങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളിലൂ ടെയാണ് സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്വപ്‌നസമാനമായ ഈ നേട്ടത്തന് പുറമെ ഈ സാമ്പത്തിക വർഷം 50 കോടിയുടെയും അടുത്ത സാമ്പത്തിക വർഷം 100 കോടിയു ടെയും ഇടപാടുകളാണ് സ്ഥാപനം ലക്ഷ്യം വെക്കുന്നത്.നേട്ടങ്ങൾ കൈവരിക്കുമ്പോൾ അതിന് സഹായിച്ച ജീവനക്കാരയും സ്ഥാപനം പരിഗണിച്ചുവെന്നതാണ് മറ്റൊരു സവിശേഷത. ജീവനക്കാരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കോർപ്പറേഷൻ വെട്ടിക്കുറച്ചില്ല എന്നുമത്രമല്ല കുട്ടികൾക്ക് പഠനാവശ്യത്തിന് ടാബുകൾ വാങ്ങുന്നതിനായി പലിശരഹിത അഡ്വാൻസും അനുവദിച്ചിരുന്നു.

നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം പുതിയ പദ്ധതികളും സ്ഥാപനം ലക്ഷ്യമിടുന്നതായി മാനേജിങ്ങ് ഡയറക്ടർ എൻ പ്രശാന്ത് പറഞ്ഞു.4.69 കോടി രൂപ ചെലവുവരുന്ന മലബാർ മലനാട് റിവർ ക്രൂയിസ് സർക്യൂട്ടിലേക്കുള്ള ബോട്ടുകളുടെ നിർമ്മാണമാണ് ആദ്യം പൂർത്തിയാക്കുക. ഫെബ്രുവരി ആദ്യവാരത്തോടെ ഇത് പൂർത്തിയാ വും.ഹൈസ്പീഡ് വാട്ടർ ക്രാഫ്റ്റ്, ആറ് സീറ്റുകളുള്ള വാട്ടർ ടാക്‌സി എന്നിവ ഫെബ്രുവരി രണ്ടാം വാരത്തിലും പൂർത്തിയാകും.ഫാമിലി ക്രൂയിസുകളും തീംമാറ്റിക്ക് ക്രൂയിസുകളും മെയ്മാസ ത്തോടെ പൂർത്തീകരിക്കും.2.37 കോടി രൂപയുടെ അഷ്ടമുടി ലേക്ക് സർക്യൂട്ട്, 83 ലക്ഷം രൂപ വീതം വരുന്ന കുമരകം, ചങ്ങനാശ്ശേരി, കോടിമത വാട്ടർ സ്‌പേസ് എന്നിവയിലേക്കുള്ള ബോട്ടു കളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതിനു പുറമെ ഷിക്കാര ബോട്ടുകൾ മാർച്ച് രണ്ടാം വാരത്തിൽ കൈമാറുന്നതിനൊപ്പം നെയ്യാർ ഡാമിലേക്കുള്ള സ്പീഡ് ബോട്ട് ജനുവരിയിൽ പരീക്ഷിക്കുകയും ചെയ്യും.കൊല്ലത്തേക്കുള്ള കട്ടമരൻ ബോട്ടിന്റെയും നെയ്യാർ ഡാമിലേക്കുള്ള മറ്റൊരു ബോട്ടിന്റെയും പ്രവൃത്തി പൂരോഗമിക്കുകയാണ്.

എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിലേക്കുള്ള ഫ്‌ളോട്ടിങ്ങ് ബോട്ടുകളുടെ നിർമ്മാണം സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.ചരക്കുവാഹനങ്ങൾക്കായി റോറോ സർവ്വീസ് നടത്താൻ ദേശീയജലപാത അഥോറിറ്റിയുമായി കരാർ ഒപ്പിട്ടുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീങ്ങുന്ന തോടെ നെഫർറ്റിറ്റിയും സാഗരറാണിയും മൂൻവർഷങ്ങളേക്കാൾ സജീവമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ കീഴിൽ മുൻചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്.