തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂര ബസ് സർവ്വീസ് ബുധനാഴ്ച മുതൽ പനഃരാരംഭിക്കും. ശനിയും ഞായറും സർവീസ് ഉണ്ടായിരിക്കില്ല.

ആദ്യഘട്ടത്തിൽ യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ മാത്രമായിരിക്കും സർവീസ് നടത്തുക. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ. ടിക്കറ്റ് റിസർവ് ചെയ്യാനും സൗകര്യമുണ്ട്.

സർവീസ് തുടങ്ങാൻ എം.ഡി ബിജു പ്രഭാകർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത് സംബന്ധിച്ച് ചാർട്ട് തയ്യാറാക്കി വരികയാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.

എന്നാൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകൾ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാൽ സർവീസ് നാളെ മുതൽ നടത്താനുള്ള തീരുമാനം കെഎസ്ആർടിസി ഉപേക്ഷിക്കേണ്ടിവരും