രുന്ന ആഴ്‌ച്ചയിലെ നവാരാത്രി തിരക്ക് കണക്കിലെടുത്ത് ആശ്വാസവുമായി കേരള ആർടിസിയുടെ സ്‌പെഷൽ ബസുകൾ. തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതമാണ് ബാംഗ്ലൂരിൽ നിന്ന് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്.

തിരക്ക് കൂടുന്നതനുസരിച്ച് ഈ റൂട്ടുകളിലേക്ക് കൂടുതൽ ബസുകളനുവദിക്കും. ഒക്‌ടോബർ ഒന്നിനു ബാംഗ്ലൂരിൽ നിന്നു പുറപ്പെടുന്ന ബസുകൾ മൈസൂർ, കോഴിക്കോട് വഴിയായിരിക്കും സർവീസ് നടത്തുക. ഈ ബസുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ ഇന്നാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഓണക്കാലത്തേതു പോലെ തിരക്കനുസരിച്ച് ആവശ്യത്തിനു സ്‌പെഷൽ ബസുകൾ പൂജ അവധിക്കുമുണ്ടാകും. അതേസമയം ആദ്യം അനുവദിക്കുന്ന സ്‌പെഷൽ ബസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ചായിരിക്കും കൂടുതൽ ബസുകളനുവദിക്കുക.