തിരുവനന്തപുരം: പൃഥ്വിരാജ് നായകനാകുന്ന കുരുതി തിയറ്ററുകളിലേക്ക്. മെയ് 13ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോ?ഗികമായി അറിയിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. കോവിഡിന്റെ രണ്ടാം വരവിനെ തരണം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ എന്നും പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു.

മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. 'കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ വേഷമിടും.

കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു. അനീഷ് പള്ള്യാൽ ആണ് ചിത്രത്തിന്റെ തിരക്കഥ.