ആലപ്പുഴ: കുട്ടനാട്ടിൽ പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. റാണി, ചിത്തിര, മാർത്താണ്ഡം കായൽ കൃഷി മേഖല, ആർ ബ്ലോക്ക് എന്നീ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുറംബണ്ടിന്റെ ചില ഭാഗങ്ങൾ ക്ഷയിച്ചിട്ടുണ്ട്. ഇത് മടവീഴ്ചയ്ക്ക് കാരണമാകുമെന്ന് കൃഷിക്കാർ പറയുന്നു.

ഇക്കാര്യത്തിൽ ഗൗരവമായ പഠനം നടത്തും. കുട്ടനാട്ടിലെ കൃഷിയുടെ കാര്യത്തിൽ വലിയ ഇടപെടൽ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.