കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 798 പേർ കൂടി രോഗമുക്തി നേടി. 75,320 പേരാണ് ഇതുവരെ രോ​ഗമുക്തരായത്. രാജ്യത്ത് ഇന്ന് 633 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,578 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 525 ആയി. നിലവിൽ 7,733 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,317 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തി.