രു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ തിയേറ്ററുകളും ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങുന്നതോടെ സിനിമാ പ്രേമികളും ആവേശത്തിലാണ്. 2020 മാർച്ച് എട്ട് മുതലാണ് രാജ്യത്ത് തിയറ്ററുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ ഇന്നു മുതൽ അവസാനിക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. റസ്റ്റാറന്റുകൾ, കഫേകൾ, അറ്റകുറ്റപ്പണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ് മാർക്കറ്റിങ് ഔട്ട്‌ലെറ്റുകൾ, പാരലൽ മാർക്കറ്റ്, മെഡിക്കൽ ആൻഡ് സപ്ലൈസ് എന്നിവക്ക് വിലക്ക് ബാധകമല്ല.