കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 538 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,743 ആയി. ഞായറാഴ്ച 687 പേർ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,22,576 ആയി ഉയർന്നു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 811 ആയി. നിലവിൽ 8,356 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 121 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5,105 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 9,65,830 ആയി.