കുവൈറ്റ് സിറ്റി: കുവൈറ്റിൽ 795 പേർക്ക് കൂടി കോവിഡ് 19 ബാധിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,29,638 ആയി. വ്യാഴാഴ്ച 822 പേർ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,20,564 ആയി ഉയർന്നു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ അഞ്ചു പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 799 ആയി. നിലവിൽ 8,275 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,403 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 947,921 ആയി.