കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 57 -ാം വാർഷികം 2022 സെപ്റ്റംബർ 9 വെള്ളിയാഴ്ച വൈകിട്ട് എൻ ഇ സി കെയിലെ സൗത്ത് ടെന്റിൽ വെച്ച് ആഘോഷിച്ചു . വികാരി റവ. എൻ .എം . ജെയിംസ്അധ്യക്ഷ്യത വഹിച്ചു.

ഇടവക ദിന സ്‌തോത്ര പ്രാർത്ഥനക്ക് റവ .എൻ.എം . ജെയിംസ്നേത്രത്വം നൽകി. ഇടവക ട്രസ്റ്റീ. കുരുവിള ചെറിയാൻ ഇടവക ചരിത്രംഅവതരിപ്പിച്ചു. .പി. എസ്. ജോൺ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേത്രത്വം നൽകി .ഇടവക സെക്രട്ടറി. റെക്‌സി ചെറിയാൻ, എം.തോമസ് ജോൺ ,. ജോജോ .വി
.കുര്യക്കോസ്, സിജുമോൻ എബ്രഹാം , എബ്രഹാം മാത്യു , . ആശഎൽദോസ് , ജീസ് ജോർജ് ചെറിയാൻ, . റെജു ഡാനിയേൽ ജോൺ എന്നിവർപ്രസംഗിച്ചു.

സുനിൽ. ടി . മാത്യു , ബോബി ചെറിയാൻ, . ഡാനിയേൽഎബ്രഹാം എന്നിവർ പ്രാർത്ഥനക്ക് നേത്രത്വം നൽകി. .സിജുമോൻ ഏബ്രഹാമിന്റെനേത്രത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.