കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെപ്ലാറ്റിനം ജൂബിലി കൺവൻഷൻ ഒക്ടോബർ 5 ,6 ,7 (ബുധൻ - വെള്ളി)വൈകിട്ട് 7 .00 മുതൽ 9.00 വരെ നാഷണൽ ഇവാഞ്ചലിക്കൽ (NECK)പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു.

സുപ്രസിദ്ധ വേദ പണ്ഡിതനായ റവ . എബ്രഹാം ജോർജ് ( സഭസെക്രട്ടറി ,സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ )ദൈവവചനം പ്രഘോഷിക്കും .അനുഗ്രഹീത ഗായകൻ ശ്രീ. ഇമ്മാനുവേൽഹെന്റി കെ.ടി .എം. സി. സി ഗായകസംഗത്തോടപ്പം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു

70 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നുകുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കുംസംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായികുവൈറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) നിലകൊള്ളുന്നത്
കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല.

മാർത്തോമ്മ, സി.എസ്‌ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത്എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സിസി പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരംസഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (NECK) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കെ . ടി .എം. സി . സി ആണ്.

കൺവെൻഷന്റെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ(പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ ) റെജി റ്റി. സക്കറിയാ(പ്രസിഡന്റ) സജു വി. തോമസ് (സെക്രട്ടറി) വർഗ്ഗീസ് മാത്യു (ട്രഷറാർ)റെജു ഡാനിയേൽ ജോൺ ( ജോയിന്റ് സെക്രട്ടറി) എന്നിവരുടെഎന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു,