കുവൈറ്റ് സിറ്റി മാർത്തോമ്മാ സാൽമിയ സോൺ 14 ആ മത് കുടുംബ സംഗമം സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. വികാരി റവ. എ. റ്റി. സഖറിയ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ മനോജ് പരിമണം സ്വാഗതവും, ട്രഷറാർ മാത്യൂ വർക്കി നന്ദിയും രേഖപ്പെടുത്തി. ജോസഫ് എം. എ പ്രോഗ്രാം കൺവീനർ സംഗമത്തിന് നേത്യത്വം നൽകി.

ജേക്കബ് ചണ്ണപ്പേട്ട, ലജി ജേക്കബ്, ജോൺ എബ്രഹാം, അബു ജോർജ്, ചാക്കോ തോമസ്, അനിഷ് ജോൺ, സന്തോഷ് ഉമ്മൻ എന്നിവർ സംബന്ധിച്ചു.വിവിധ കൺവീനേയ്‌സായി ജോസ് മാത്യൂ, ജോർജ് മാത്യൂ, മാത്യൂ പി. തോമസ്, ജോഷി ജോയ്, അഡ്വ. ടിസ് തോമസ്, ജോസൻ തോമസ്, അജേഷ് തോമസ്, ഗ്രേസി അലക്‌സാണ്ടർ, ശാന്തി മാത്യു, ജെസ്സി ബിജി, സിജി മാമ്മൻ എന്നിവർ പ്രവർത്തിച്ചു. ലജി ജേക്കബ്, വിനോദ് റ്റി. ജേക്കേബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, വിസ്മയ ട്രൂപ്പിന്റെ ഗാനമേളയും കൂടാതെ ജോസഫ് എം. എ സംവിധാനം ചെയ്ത രൂപാന്തരം എന്ന നാടകവും അരങ്ങേറി.