സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ ക്രിസ്മസ് കരോൾ ആഘോഷം ഗ്ലോറിയ 2022 23 ന് വൈകിട്ട്6.30 മുതൽ എൻ.ഇ.സി.കെ പള്ളിയിലും പാരിഷ് ഹാളിലും വച്ച് നടത്തപ്പെടും. ഇടവകക്വയർ മാസ്റ്റർ ലിനു .പി . മണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക ക്വയറും.ജോർജ് ചെറിയാന്റെ നേതൃത്വത്തിൽ ജൂനിയർ ക്വയറും കരോൾ ഗാനങ്ങൾആലപിക്കും .

കൂടാതെ സൺഡേ സ്‌കൂൾ കുട്ടികൾ വിവിധ പരിപാടികൾഅവതരിപ്പിക്കും. സഭയുടെ ബിഷപ്പ് റൈറ്റ് .റവ .ഡോ. എബ്രഹാം ചാക്കോക്രിസ്തുമസ് സന്ദേശം നല്കും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവകവികാരി റവ. എൻ.എം.ജെയിംസ് , സെക്രട്ടറി റെക്‌സി ചെറിയാൻ ട്രഷർ കുരുവിള ചെറിയാൻ, ഇടവക കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.