സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് റൈറ്റ് .റവ,ഡോ. എബ്രഹാം ചാക്കോ ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തി ചേർന്നു ഇടവക വികാരി റവ. എൻ. എം ജെയിംസും കമ്മറ്റി അംഗങ്ങളും ചേർന്നു ബിഷപ്പിനെ കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു . 23 നു വൈകിട്ട് നടക്കുന്ന ഇടവക ക്രിസ്മസ് കാരോളിൽ ''ഗ്ലോറിയ -2022'' ക്രിസ്മസ് സന്ദേശം നൽകും.

23 മുതൽ 31 വരെ നടക്കുന്ന ഇടവകയുടെ വിവിധ മീറ്റിംഗുകൾക്കു അഭിവന്ദ്യ തിരുമേനി നേത്രത്വം നൽകും .ഡിസംബർ 25 നു നടക്കുന്ന ക്രിസ്മസ് ആരാധനക്ക് മുഖ്യ കാർമികത്വം വഹിക്കും .ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പായി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി കുവൈറ്റ് ഇടവക സന്ദർശിക്കുന്ന ബിഷപ്പിനു ഇടവക ഊഷ്മള സ്വീകരണം നൽകും