കുവൈറ്റ് സിറ്റി : ഇന്ത്യൻ ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ കുവൈറ്റ് വാർഷിക കോൺഫറൻസിന് സെന്റ് സ്റ്റീഫൻസ് ഇടവക വേദിയായി.കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയുടെയും , സെന്റ് സ്റ്റീഫൻസ് സൺഡേ സ്‌കൂളിന്റെയും നേതൃത്വത്തിലാണ് കുവൈറ്റിലെ നാല് ഇടവകകളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകരുടെ വാർഷിക കോൺഫറൻസ് നടത്തിയത്.

ഇടവക വികാരി ഫാദർ ജേക്കബ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജിനീഷ് ഫിലിപ്പ്സ്വാഗതം ആശംസിച്ചു.ഓർത്തഡോക്ൾസ് സഭ ബംഗളൂരു ഭദ്രാസനാധിപൻ ഡോ: എബ്രഹാം മോർ സെറാഫിം മെത്രാപൊലീത്ത കോൺഫെറൻസ് ഉദ്ഘാടനം ചെയ്തു . സൺഡേ സ്‌കൂൾ ഡിജിറ്റലൈസേഷൻ ഡയറക്ടർ കുര്യൻ വർഗീസ്, സെന്റ് ഗ്രിഗോറിയോസ് വേദമഹാ വിദ്യാലയ ഹെഡ്‌മാസ്റ്റർഷിബു അലക്‌സ് എന്നിവർ ആശംസകൾ അർപ്പിച്ചു .

തുടർന്ന് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ: ഗീവര്ഗീസ് മാർ ബർണബാസ് മെത്രാപ്പൊലീത്ത അദ്ധ്യാപകർക്കായി ക്ലാസുകൾ നയിച്ചു.കുവൈറ്റിലെ വിവിധ ഓർത്തഡോക്ൾസ് സൺഡേ സ്‌കൂൾ ഭാരവാഹികളും അദ്ധ്യാപകരും സമ്മേളനത്തിലും ക്ലാസിലും പങ്കെടുത്തു .

സെന്റ് സ്റ്റീഫെൻസ് ഓർത്തഡോക്ൾസ് ഇടവക ട്രസ്റ്റി ബിനോയ് ജോൺ ,സെക്രെട്ടറി ജിനു തോമസ് , സൺഡേ സ്‌കൂൾ സെക്രെട്ടറി റിനു തോമസ്,അനിൽ എബ്രഹാം ,ബോബൻ ,സൈനി ബിനു എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.