കോഴിക്കോട്: ലാബ് അസിസ്റ്റന്റിനെ കോളേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ ലാബ് അസിസ്റ്റന്റ് പാലാഴി സ്വദേശി പവിത്രൻ ആണ് മരിച്ചത്.

സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു.

മദ്യപാനം നിർത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചികിത്സക്ക് ശേഷം ഇയാൾക്ക് മാനസിക സമ്മർദ്ദം ഉണ്ടായതായി പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: രേഷ്മ (അദ്ധ്യാപിക-മോഡൽ പ്രീ പ്രൈമറി എഡ്യൂക്കേഷൻ സെന്റർ ), മക്കൾ: മാളവിക, ആദിത്യൻ.