ക്കാലത്തിനിടെ ലോകം കണ്ട ഏറ്റവും ആഡംബരം നിറഞ്ഞ കാറുകൾ നിരത്തിലിറക്കിയ ബ്രാൻഡാണ് ലംബോർഗിനി. എന്നാൽ അതു കൊണ്ടൊന്നും അടങ്ങിയിരിക്കാൻ ഈ മോട്ടോർഭീമൻ തയ്യാറല്ല. ഭാവിയിലെ ആവശ്യങ്ങൾക്ക് യോജിച്ച വിധത്തിലുള്ള നാളെയുടെ ഹൈപ്പർ കാർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ പുതിയ ഇലക്ട്രിക് കാറിന്റെ മോഡൽ കണ്ടാൽ തന്നെ ഇത്തരത്തിലുള്ള ഒരു അത്ഭുത വാഹനം തങ്ങൾക്ക് ലഭിച്ചിരുന്നെങ്കിലെന്ന് ആരുമൊന്ന് കൊതിച്ച് പോയേക്കാം. നാളിതുവരെ ആരും പുറത്തിറക്കാത്ത ഒരു കൺസ്പ്റ്റാണിത്. വീലുകൽ മഞ്ഞ പ്രകാശം സ്ഫുരിക്കുന്ന സുന്ദരമായ ഈ മോഡലിനെ ഒന്ന് പരിചയപ്പെടാം.

ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ലാബ്‌കോട്ടഡ് ബോഫിൻസിന്റെ സഹായത്തോടെയാണ് ഈ ഇറ്റാലിയൻ സൂപ്പർ കാർ മെയ്ക്കർ പുതിയ കാറിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത ബാറ്ററികൾക്ക് പകരം ഇതിൽ ഇലക്ട്രിക് സൂപ്പർകപ്പാസിറ്റേർസാണ് ഇതിന് ഊർജമേകുന്നത്. ഇതിന്റെ ഓരോ വീലിലും മോട്ടോറുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇവ ഓരോന്നും ഡ്രൈവിങ് വേളയിലും സെൽഫ്ഹീലിങ് ബോഡി പാനലുകൾ ഉപയോഗിക്കുമ്പോഴും വെട്ടിത്തിളങ്ങുമെന്നും റിപ്പോർട്ടുണ്ട്. ടെർസസോ മില്ലെനിയോ എന്നാണ് ഇതിന്റെ പേര്. തേഡ് മില്ലേനിയം എന്നാണ് ഇതിന്റെ അർത്ഥം.

എന്നാൽ ഈ അത്ഭുത വാഹനം ഉടൻ തന്നെ റോഡിലിറങ്ങുമെന്ന് പ്രതീക്ഷിക്കേണ്ട. അതായത് വി12 എൻജിൻ പോലുള്ള ഒരു ഇലക്ട്രിക് പവർട്രെയിൻ റോർ യാഥാർത്ഥ്യമാക്കിയതിന് ശേഷം മാത്രമേ ലംബോർഗിനിക്ക് ഇത് പുറത്തിറക്കാൻ സാധിക്കൂ. അതിനാൽ ഈ റോർ വികസിപ്പിച്ചെടുക്കാനാണ് കമ്പനി ആദ്യം ശ്രമിക്കുകയെന്നും സൂചനയുണ്ട്. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് അതിന് യോജിക്കുന്ന വിധത്തിൽ തീരെ മാലിന്യം പുറന്തള്ളാത്ത കാറായിരിക്കുമിത്. വഴികളിലെ തടസങ്ങളും മറ്റും തിരിച്ചറിയുന്നതിനായി ഇതിന്റെ പാനലുകളിൽ സെൻസറുകൾ ഘടിപ്പിക്കും.

ഇതിന് പുറമെ ഇതിൽ കാർബൺ ഫൈബർ കോംപോസിറ്റ് മെറ്റീരിയലും ഘടിപ്പിക്കുന്നതാണ്. അതിനാൽ മറ്റ് വാഹനങ്ങൾ ഇതുമായി കൂട്ടിയിടിക്കുമെന്നോർത്ത് നിങ്ങൾക്ക് ഭയപ്പെടേണ്ടി വരില്ല. ഇത്തരം സംഗതികൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് പോകാനുള്ള സംവിധാനം ഇതിൽ സജ്ജമാക്കിയിരിക്കുന്നതിനാലാണിത്. ഇതിന് ഊർജം പകരുന്ന സുപ്പർകപാസിറ്ററുകൾ വളരെ പെട്ടെന്ന് ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. സാധാരണയായി ഇലക്ട്രിക് കാറുകളിലുള്ളത് പോലെ ബോണറ്റിന് കീഴിലുള്ള ഒരു ഇലക്ട്രിക് മോട്ടോറിന്റെ ബലത്തിൽ മാത്രം ഓടുന്ന കാറല്ലിത്. പകരം നാല് വീലുകൾക്കടുത്തും പരസ്പരം കൂട്ടിയോജിപ്പിച്ച നാല് മോട്ടോറുകളാണിതിനുള്ളത്.