കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പ്രാപ്പൊയില്‍ എയ്യന്‍കല്ലിലാണ് ദമ്പതികളെവീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എയ്യന്‍കല്ലിലെ സനോജും ഭാര്യ സനിതയുമാണ് മരിച്ചത് ഞായറാഴ്ച്ചവൈകിട്ട് മൂന്നരയോടെയാണ് അയല്‍വാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചെറുപുഴ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചെറുപുഴ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.