പന്തളം: വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തവളംകുളം വാഴപ്ലാവില്‍ തെക്കതില്‍ വീട്ടില്‍ ( മനോജ് ഭവനം ) കിരണിന്റെ ആള്‍ട്ടോ കാര്‍ ചൊവ്വാഴ്ചയാണ് അതിക്രമിച്ചുകയറി പ്രതികള്‍ നശിപ്പിച്ചത്.

പഴകുളം പൊന്മന കിഴക്കേതില്‍ ലൈജു (28), ഭവദാസന്‍മുക്ക് വട്ടത്തിനാല്‍ തെക്കേക്കര വീട്ടില്‍ അരുണ്‍(27), പന്ത്രാംകുഴി ഷാഹുല്‍ ജമാല്‍ ( 34 )എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.