തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയത് എക്സിക്യൂട്ടീവ് ഓഫീസറുടെ ഡ്രൈവര്‍. എക്സിക്യൂട്ടീവ് ഓഫീസറുടേയും ക്ഷേത്ര നടത്തിപ്പിലെ മറ്റൊരു ഉന്നതന്റേയും അറിവോടെയാണ് ഈ സല്‍ക്കാരം നടന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഡ്രൈവറെ മാത്രം സസ്പെന്റ് ചെയ്തു.

എന്നാല്‍ ഉന്നതര്‍ക്കെതിരെ നടപടിയുമില്ല. ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് 'നല്ലത്' വരുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ പതിവാണ്. ബിരിയാണിയും ചിക്കനും പെറോട്ടയുമെല്ലാം ഇത്തരത്തില്‍ ക്ഷേത്ര പരിസരത്ത് എത്തിക്കാറുണ്ട്. ഇത്തവണ ഇത് വിവാദമാകാന്‍ കാരണം ക്ഷേത്ര ഉദ്യോഗസ്ഥര്‍ക്ക് ഇടയിലെ ചേരിപോരാണെന്നും വാദമുണ്ട്. അതിനിടെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പോലീസ് ബാരക്കില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും പരിശോധിക്കണമെന്ന വാദം ശക്തമാണ്.

ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ പ്രതിഷേധം കടുപ്പിച്ചു. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ജീവനക്കാരനെ മാറ്റി നിര്‍ത്തിയത്. ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കിയിരുന്നു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയില്‍ പുറത്ത് നിന്ന് എങ്ങനെ മാംസാഹാരങ്ങള്‍ കൊണ്ട് വരാന്‍ സാധിച്ചു എന്നതും ദുരൂഹമാണ്. പുറത്ത് നിന്ന് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് ക്ഷേത്ര ഓഫീസില്‍ കൊണ്ട് വന്ന് വിളമ്പിയതും ഇതിന് നേതൃത്വം നല്‍കിയത് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ ആണുന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ജുലൈ ആറാം തിയതിയായിരുന്നു വിവാദത്തിന് അടിസ്ഥാനമായ പരിപാടി നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി. ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘടനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറേ കാലമായി ക്ഷേത്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവൃത്തികളാണ് എക്സിക്യൂട്ടിവ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രവും കാര്യാലയവും പരിപാവനമായ സ്ഥലമാണ്. എന്നാല്‍ ഇവിടെ നടക്കുന്നത് കടുത്ത ആചാര ലംഘനമാണ്. സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്ന എക്സിക്യൂട്ടിവ് ഓഫീസറെ മാറ്റണമെന്നും ശക്തമായ നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം. കൂടാതെ ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ നടത്തണമെന്നും അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും ഉന്നയിച്ചു.