റിയാദ് : ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവർത്തകരും വിജയദിനം ആഘോഷിച്ചു. എൽഡിഎഫിന് തുടർ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തിൽ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തത്.

റിയാദ് കേളി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് നേതൃത്വം നൽകി. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്‌മണ്യൻ തുടങ്ങി നിരവധി പ്രവർത്തരും ആഘോഷത്തിൽ പങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചും, തൊഴിലാളി ക്യാമ്പുകളിലും, കുടുംബമായി താമസിക്കുന്നവർ അവരുടെ വീടുകളിലും മധുരം വിളമ്പലും ദീപം തെളിയിക്കലുമായി വിജയാഘോഷത്തിൽ പങ്കെടുത്തു.