കൊച്ചി: 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററിൽ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ് ആണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും നിർമ്മാതാവുമായ ലിബർട്ടി ബഷീർ. ഒടിടി പ്ലാറ്റ്ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്ന് ലിബർട്ടി ബഷീർ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ:

'രണ്ട് ദിവസത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോൾ അവർക്ക് തോന്നി ജനങ്ങൽ തീയേറ്ററുകളിൽ എത്തുമെന്ന്. ഒടിടി പ്ലാറ്റ്ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററിൽ സിനിമ കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

കേരളത്തിൽ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുൾ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത്