അടിമാലി: അടിമാലി ചൂരക്കെട്ടൻകുടിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.

ചൂരക്കെട്ടൻകുടി സ്വദേശി സുബ്രഹ്‌മണ്യൻ (48) ഭാര്യ സുമതി (44) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുൻ പഞ്ചായത്ത് അംഗം ബാബു ഉലകൻ (50), ഭാര്യ ഓമന (45) എന്നിവർക്ക് പരിക്കേറ്റു.

ചൂരക്കെട്ടൻകുടിയിൽ നിന്നും ഒന്നര കിലോമീറ്റർ വനത്തിനുള്ളിലേക് മാറി മരോട്ടിച്ചാൽ എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ ബാബുവിന്റെ ഭാര്യ ഓമനയാണ് ഫോൺ വഴി അയൽവാസിയെ വിവരം അറിയിച്ചത്. തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിക്കുന്നതിനായി മൂന്ന് ദിവസത്തിന് മുൻപാണ് ഇവർ വനത്തിനുള്ളിൽ താത്കാലിക ഷെഡ് നിർമ്മിച്ച് താമസം ആരംഭിച്ചത്.

ഇടുങ്ങിയ വഴിയും മോശം കാലാവസ്ഥയും രക്ഷപ്രവത്തനങ്ങൾക്ക് ബുദ്ധിമുട്ടാണ്. പൊലീസും ഫയർഫോർസും സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ആരംഭിച്ചു. സുകുമാരൻ, സുധ എന്നിവരാണ് മരിച്ച സുബ്രഹ്‌മണ്യന്റെയും സുമതിയുടെയും മക്കൾ.