ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ അദ്ദേഹത്തെ ഡൽഹി എംയിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന ഓം ബിർളയുടെ നില ​ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.