കോഴിക്കോട്: വയനാട് മുട്ടിലിൽ മരം മുറിച്ചു കടത്താനുപയോഗിച്ച ലോറി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മാനിപുരത് വച്ചാണ് വാഹനം പിടിച്ചെടുത്തത്. വയനാട്ടിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കുന്നമംഗലം സ്വേദേശിയുടേതാണ് ലോറി.മനിപുരത്തുള്ള ഡ്രൈവറുടെ വീട്ടിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്.

അനധികൃതമായി മുറിച്ച തടികൾ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനിരുന്ന ലോറിയാണ് പൊലീസിന്റെ പിടിയിലായത്. വാഹനം വയനാട്ടിലെ കൽപറ്റയിലേക്ക് കൊണ്ടുപോകും. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. താമരശ്ശേരിയിലെ വനം ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് കൽപറ്റയിൽനിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്.'